റിപ്പബ്ലിക് ടിവിയെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ല, ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചാനല്‍ തുടങ്ങും; അര്‍ണബ് ഗോസ്വാമി

ന്യൂഡല്‍ഹി: ജയില്‍ മോചിതനായതിന് പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ച് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബാ ഗോസ്വാമി. സുപ്രീംകോടതിയില്‍ നിന്നും ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് അര്‍ണബിന്റെ വെല്ലുവിളി.

ഉദ്ധവ് സര്‍ക്കാരിന് തന്നെ ഒന്നും ചെയ്യാനാകില്ലെന്നും, വ്യജക്കേസ് ചമച്ചതില്‍ ഉദ്ധവ് പരാജയപ്പെട്ടെന്നും അര്‍ണബ് പറഞ്ഞു. റിപ്പബ്ലിക് ടിവിയെ ഇല്ലാതാക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്നും, ഒരു വര്‍ഷത്തിനകം ഇന്ത്യയിലെ എല്ലാ ഭാഷകളിലും ചാനല്‍ തുടങ്ങുമെന്നും അര്‍ണബ് കൂട്ടിച്ചേര്‍ത്തു. ചാനല്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു അര്‍ണബിന്റെ വെല്ലുവിളി.

ആത്മഹത്യാപ്രേരണക്കേസിലാണ് അര്‍ണബ് അറസ്റ്റിലായത്. ജാമ്യം ലഭിച്ച് ബുധനാഴ്ച രാത്രി പുറത്തിറങ്ങിയെ അര്‍ണബിനെ റോഡ് ഷോയും മുദ്രാവാക്യവുമായായിരുന്നു അനുയായികള്‍ സ്വീകരിച്ചത്. അര്‍ണബിന്റെ കസ്റ്റഡി ആവശ്യപ്പെട്ടുള്ള പോലീസിന്റെ അപേക്ഷയിലെ ഉത്തരവ് അലിബാഗ് സെഷന്‍സ് കോടതി 23ലേക്ക് മാറ്റിയിരുന്നു.

Exit mobile version