മഹാരാഷ്ട്രയില്‍ വാഹനാപകടം; ആറ് സ്ത്രീകള്‍ ഉള്‍പ്പടെ 11മരണം

ഞായറാഴ്ച പുലര്‍ച്ചെ കൊര്‍പാന മേഖലയിലാണ് സംഭവം.

ചന്ദ്രപുര്‍: പുലര്‍ച്ചെയുണ്ടായ വാഹനാപകടം കവര്‍ന്നത് 11 പേരെ. മഹാരാഷ്ട്രയിലെ ചന്ദ്രാപുരിലാണ് സംഭവം. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചതാണ് അപകട കാരണം. ആറ് സ്ത്രീകളുള്‍പ്പടെ 11 പേര്‍ മരിച്ചു. നാലുപേര്‍ക്ക് ഗുരുതര പരിക്കേറ്റു.

ഞായറാഴ്ച പുലര്‍ച്ചെ കൊര്‍പാന മേഖലയിലാണ് സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version