ഡല്‍ഹിയില്‍ പിടിമുറുക്കി കൊവിഡ്; പുതുതായി രോഗം സ്ഥിരീകരിച്ചത് 7178 പേര്‍ക്ക്, 24 മണിക്കൂറിനിടെ 64 മരണം

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് അനുദിനം കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7178 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 423831 ആയി ഉയര്‍ന്നു.ഡല്‍ഹിയില്‍ ഇത് ആദ്യമായാണ് ഒരു ദിവസം ഇത്രയും അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 64 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 6833 ആയി ഉയര്‍ന്നു. നിലവില്‍ 39722 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 377276 പേര്‍ രോഗമുക്തി നേടി.


മഹാരാഷ്ട്രയില്‍ പുതുതായി 5027 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11,060 പേര്‍ രോഗമുക്തരായപ്പോള്‍ 161 മരണങ്ങളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 1,02,099 പേരാണ് ചികിത്സയില്‍ തുടരുന്നത്. മഹാരാഷ്ട്രയില്‍ ഇതുവരെ 17,10,314 പേര്‍ക്കാണ് രോഗം സ്ഥീരീകരിച്ചത്. 15,62,342 പേര്‍ രോഗമുക്തരായപ്പോള്‍ 44965 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.

Exit mobile version