ഇന്ത്യയ്ക്ക് മോഡി എത്രത്തോളം അപകടകാരിയെന്ന് മനസ്സിലാകാത്തവർ വർഗീയവാദികൾ: ടിഎം കൃഷ്ണ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ജനവിധി പുറത്തുവരാനിരിക്കെ അമേരിക്കയിലെ ഇന്ത്യൻ വംശജരെ വിമർശിച്ച് പ്രശസ്ത ഗായകൻ ടിഎം കൃഷ്ണ. ബൈഡന് വോട്ട് ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യൻ വംശജർക്ക് ഇന്ത്യയ്ക്ക് മോഡി എത്രത്തോളം അപകടകാരിയെന്ന് മനസ്സിലാകുന്നില്ലെങ്കിൽ അവർ ഇസ്ലാമോഫോബിക് വർഗീയവാദികളാണ് എന്നതിൽ കൂടുതലൊന്നും പറയാനില്ലെന്ന് ടിഎം കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു. എൻഡിഎ സർക്കാരിന്റെ കടുത്ത വിമർശകനായ ടിഎം കൃഷ്ണ നരേന്ദ്ര മോഡിയുടെയും ബിജെപിയുടെയുടെയും നയങ്ങളെ കടന്നാക്രമിക്കുന്ന വിമർശകൻ കൂടിയാണ്.

ബിജെപിയോട് നമുക്ക് വിയോജിപ്പുണ്ട്. പക്ഷേ, അവരുടെ വാദമുഖങ്ങൾ അവതരിപ്പിക്കുന്നതിൽ അവർ വിജയിക്കാറുണ്ട്. ഇതിനെ നേരിടാനാവാത്ത പ്രതിപക്ഷം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതൊരു പ്രതിസന്ധിയാണ്. ഭാവനാത്മകമായി ചിന്തിച്ച് പ്രവർത്തിക്കാൻ പ്രതിപക്ഷത്തിന് സാധിക്കണമെന്ന് മുമ്പ് ടിഎം കൃഷ്ണ അഭിപ്രായപ്പെട്ടിരുന്നു.

ബിജെപിയുടെ സംവിധാനം അതിശക്തമാണ്. അതിനെ ചെറുക്കുക എളുപ്പമല്ല. പ്രാദേശിക പാർട്ടികളുടെ കൃട്ടായ്മയ്ക്ക് മാത്രമേ ഈ ഘട്ടത്തിൽ ഈ പ്രതിരോധത്തിന് ശക്തി പകരാനാവുകയുള്ളു. കോൺഗ്രസ് ഇക്കാര്യം തിരിച്ചറിയണം ടിഎം കൃഷ്ണ പറഞ്ഞു. ഇതിനായി ഫെഡറലിസത്തിന്റെ അന്തഃസത്ത നമ്മൾ തിരിച്ചുപിടിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Exit mobile version