അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍; വാനില്‍ കയറ്റാന്‍ ബലംപ്രയോഗിച്ച് പോലീസ്, വീഡിയോ

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി അറസ്റ്റില്‍. അര്‍ണബിന്റെ വീട്ടിലെത്തിയാണ് പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ബലം പ്രയോഗിച്ച് അര്‍ണബിനെ പോലീസ് വാനിന്റെ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത അര്‍ണാബിന്റെ അറസ്റ്റ് വൈകാതെ പോലീസ് രേഖപ്പെടുത്തുകയായിരുന്നു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ആത്മഹത്യ പ്രേരണക്കേസുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെ കസ്റ്റഡിയിലെടുത്തത്. ഈ കേസ് മഹാരാഷ്ട്ര പോലീസ് അന്വേഷിച്ച് ക്ലോസ് ചെയ്തിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്ത അന്‍വയ് നായികിന്റെ ഭാര്യ വീണ്ടും നല്‍കിയ പരാതിയിലാണ് പോലീസിന്റെ നടപടി.

അര്‍ണബിന്റെ വീടിന്റെ എല്ലാ പ്രവേശനകവാടങ്ങളും പോലീസ് തടഞ്ഞിരിക്കുകയാണ്. വീട്ടില്‍ പ്രവേശിക്കാന്‍ ശ്രമിച്ച റിപ്പബ്ലിക് ടിവി പ്രതിനിധികളെ പോലീസ് തിരിച്ചയക്കുകയും ചെയ്തു. അതേസമയം, പോലീസ് തന്നെ കയ്യേറ്റം ചെയ്തതായി അര്‍ണബ് ആരോപിച്ചു.

Exit mobile version