പീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന തൊഴിലാളിക്ക് ഇനി ബോണസില്ല; കുറ്റകൃത്യം തടയാന്‍ പുതിയ പരീക്ഷണം

ന്യൂഡല്‍ഹി: ലൈംഗികപീഡനക്കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന തൊഴിലാളികള്‍ക്ക് ഇനി ബോണസ് ലഭിക്കില്ല. മോഷണം, ക്രമക്കേട്, അക്രമപ്രവര്‍ത്തനങ്ങള്‍, അട്ടിമറി തുടങ്ങിയവ ചെയ്യുന്ന തൊഴിലാളികള്‍ക്കുമാത്രമാണ് നേരത്തേ ബോണസ് നിയമപ്രകാരം ബോണസ് നിഷേധിച്ചിരുന്നത്. ഇക്കൂട്ടത്തിലേയ്ക്ക് ലൈംഗിക പീഡന കേസുകള്‍ കൂടി ഉള്‍പ്പെടുത്തുകയാണ് ചെയ്യുന്നത്.

പാര്‍ലമെന്റ് കഴിഞ്ഞവര്‍ഷം പാസാക്കിയ വേജസ് കോഡിന്റെ ചട്ടത്തിലാണ് ഇക്കാര്യം ഉള്‍പ്പെടുത്തുന്നത്. സാമ്പത്തികാനുകൂല്യം നിഷേധിക്കപ്പെടുമെന്ന തോന്നലുണ്ടായാല്‍ തൊഴിലിടങ്ങളില്‍ ഇത്തരം കുറ്റങ്ങള്‍ ഇല്ലാതാവുമെന്ന പ്രതീക്ഷയാണ് ഈ തീരുമാനത്തിലേയ്ക്ക് എത്തിച്ചത്.

വേജസ് കോഡിന്റെ ചട്ടമുണ്ടാക്കല്‍ അവസാനഘട്ടത്തിലാണ്. ഇക്കഴിഞ്ഞ സമ്മേളനത്തില്‍ പാസാക്കിയ മറ്റു മൂന്നു തൊഴില്‍പരിഷ്‌കരണനിയമങ്ങള്‍ക്ക് ചട്ടം തയ്യാറാക്കുന്ന ജോലിയും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. എല്ലാ തൊഴില്‍നിയമങ്ങളും ഒരേസമയം പ്രാബല്യത്തില്‍ വരുത്താനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

Exit mobile version