ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചു; പ്രതിയെ പോലീസിന് കൈമാറിയില്ല, മരത്തിൽ കെട്ടിയിട്ട് നാട്ടുകാർ തല്ലിക്കൊന്നു!

പറ്റ്‌ന: ബിഹാറിൽ ഒമ്പതുവയസുകാരിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാർ കൂട്ടംചേർന്ന് തല്ലിക്കൊന്നു. കാടിഹാർ ജില്ലയിൽ ഹസൻഗൻജിൽ ആണ് കൊലപാതകം നടന്നത്. ഹസൻഗഞ്ജ് സ്വദേശിയായ മുഹമ്മദ് സാഗിറിനെയാണ് നാട്ടുകാർ ചേർന്ന് മരത്തിൽ കെട്ടിയിട്ട് തല്ലികൊന്നത്. മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചതിനെ തുടർന്ന് അവശനായ മുഹമ്മദ് സാഗിറിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.

പ്രതിയെ ബന്ധുക്കളാണ് പിടികൂടി മരത്തിൽ കെട്ടിയിട്ടത്. പിന്നാലെ മർദ്ദിക്കുകയായിരുന്നു. പിന്തുണ പ്രഖ്യാപിച്ചാണ് നാട്ടുകാരും കൂട്ടം ചേർന്ന് മർദ്ദിച്ചത്. നേരത്തെയും പീഡന കേസിൽ പ്രതിയായ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Exit mobile version