കടക്കെണി: മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: കടക്കെണി മൂലം തെലങ്കാനയില്‍ മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തിരുപ്പതിയിലെ ബിടിആര്‍ കോളനിയില്‍ താമസിക്കുന്ന പൊന്നാത്തോട്ട പുരുഷോത്തമം (37), ഭാര്യ പി പത്മാവതി(32), മകന്‍ പി മനോജ് (11) എന്നിവരാണ് തൂങ്ങി മരിച്ചത്.

എന്നാല്‍ ഇവരോടൊപ്പം ആത്മഹത്യക്കു ശ്രമിച്ച മകള്‍ രക്ഷപ്പെട്ടു. കയറിന്റെ കുരുക്ക് അഴിഞ്ഞു വീണതോടെയാണ് രക്ഷപ്പെട്ടത്. സംഭവത്തെക്കുറിച്ച് അയല്‍വാസികളാണ് പോലീസില്‍ പരാതിപ്പെട്ടത്. കടബാധ്യത മൂലമാണ് മൂവരും ആത്മഹത്യ ചെയ്തതെന്നു പോലീസ് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ സ്വദേശികളായ ഇവര്‍ തിരുപ്പതിയിലേക്ക് താമസം മാറ്റുകയായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം നടത്തുന്ന ക്ഷേത്ര പാചകപ്പുരയിലെ കരാര്‍ ജീവനക്കാരനാണ് പുരുഷോത്തമം.

Exit mobile version