വീണ്ടും നിശ്ചലമായി ട്വിറ്റര്‍; ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ട്വിറ്റര്‍ പ്രവര്‍ത്തനം നിലച്ചു

ന്യൂഡല്‍ഹി: മൈക്രോ ബ്ലോഗിങ് വെബ്‌സൈറ്റായ ട്വിറ്റര്‍ നിശ്ചലമായി. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് ട്വിറ്ററിന്റെ പ്രവര്‍ത്തനം തടസപ്പെട്ടത്. ഇന്ത്യയ്ക്ക് പുറമേ മലേഷ്യ, ഇന്‍ഡൊനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും ട്വിറ്ററില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് റിപ്പോര്‍ട്ട്. വെബ്‌സൈറ്റിന് പുറമേ, ആന്‍ഡ്രോയിഡ് ഐ.ഒ.എസ്. ആപ്പുകളിലും ട്വിറ്റര്‍ പ്രവര്‍ത്തിക്കുന്നില്ല.

അതേസമയം, പ്രശ്‌നത്തിന് കാരണമെന്താണെന്ന് ട്വിറ്റര്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സെര്‍വര്‍ തകരാറിലായതാകാം പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് സൂചന.ഒക്ടോബര്‍ 16-നും ഇന്ത്യയിലെ ചില ഭാഗങ്ങളില്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.

Exit mobile version