രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 36469 പേര്‍ക്ക്, 24 മണിക്കൂറിനിടെ 488 മരണം

covid india

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 36469 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 7946429 ആയി ഉയര്‍ന്നു. 488 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 119502 ആയി ഉയര്‍ന്നു.

അതേസമയം രാജ്യത്ത് രോഗമുക്തി നിരക്കും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 63,842 പേരാണ്. ഇതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 72,01,070 ആയി ഉയര്‍ന്നു. 90.62 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 6,25,857 പേര്‍ മാത്രമാണ് രാജ്യത്ത് ചികിത്സിയില്‍ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചത്.

Exit mobile version