ശബ്ദമുണ്ടാക്കിയെന്ന് ആരോപിച്ച് എല്‍കെജി കുട്ടികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ചു; അധ്യാപികയുടെ ക്രൂരത വിളിച്ചോതി വീഡിയോ! കര്‍ശന നടപടി സ്വീകരിച്ച് അധികൃതര്‍

ഗുര്‍ഗാവിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം

ഗുര്‍ഗാവ്: എല്‍കെജി വിദ്യാര്‍ത്ഥികളുടെ വായില്‍ സെല്ലോടേപ്പ് ഒട്ടിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു. ക്ലാസ് മുറിയില്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് നാലു വയസായ ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും വായില്‍ അധ്യാപിക സെല്ലോടേപ്പ് ഒട്ടിച്ചത്.

ഗുര്‍ഗാവിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. അധ്യാപികയുടെ ക്രൂരത വിളിച്ചോതിക്കൊണ്ടുളള സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.

കുട്ടികളുടെ രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപികയെ മാനേജ്‌മെന്റ് സസ്‌പെന്റ് ചെയ്തു. ഈ കുട്ടികള്‍ സ്ഥിരം ക്ലാസില്‍ ശബ്ദമുണ്ടാക്കാറുണ്ടെന്നും ചില സമയങ്ങളില്‍ ചീത്ത വാക്കുകള്‍ പറയാറുണ്ടെന്നുമാണ് അധ്യാപിക വിശദീകരണം നല്‍കിയിരിക്കുന്നത്.

Exit mobile version