സാമൂഹിക അകലവുമില്ല, മാസ്‌കുമില്ല; ബിഹാറില്‍ തെരഞ്ഞെടുപ്പ് റാലികളില്‍ ആയിരങ്ങള്‍

പട്ന: തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും അടക്കം പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലികളില്‍ സാമൂഹിക അകലവും മാസ്‌കും ധരിക്കാതെ ആയിരങ്ങളാണ് പങ്കെടുത്തത്. അണികളെക്കാള്‍ കഷ്ടമാണ് നേതാക്കള്‍. സ്റ്റേജിലിരിക്കുന്ന നേതാക്കളും ചട്ടങ്ങള്‍ക്കൊന്നും യാതൊരു വിലയും കല്‍പിക്കാത്ത കാഴ്ചയാണ് കണ്ടുവരുന്നത്.

തെരഞ്ഞെടുപ്പില്‍ കൊവിഡ് വാക്സിനാണ് പ്രധാന ചര്‍ച്ചാ വിഷയമെങ്കിലും റാലികളില്‍ പങ്കെടുക്കാനെത്തുന്ന ആളുകളെ കണ്ടാല്‍ അങ്ങനെയൊരു വൈറസ് ബാധ വന്നത് പോലും അറിഞ്ഞ മട്ടില്ല. പതിനായിരക്കണക്കിന് ആളുകളാണ് ഓരോ പാര്‍ട്ടിയുടെയും തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കുന്നത്. സമാസ്‌ക് പോലും പലരും ധരിക്കുന്നില്ല.

പൊതുസമ്മേളനങ്ങളില്‍ രണ്ടു പേര്‍ക്കിടയില്‍ ഏറ്റവും ചുരുങ്ങിയത് രണ്ടടി അകലം പാലിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഈ മാര്‍ഗനിര്‍ദേശങ്ങളൊക്കെ കാറ്റില്‍പറത്തിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവെര കാര്യമായ ഇടപെടലുകളും ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.

Exit mobile version