കൊവിഡ് വാക്‌സിന്‍ വൈകാതെ എത്തുമെന്ന് പ്രതീക്ഷ; കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍- സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്ന മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശേഖരിച്ച് തുടങ്ങിയതായി വിവരം. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തു.

കോവിഡ് വാക്‌സിന് സുരക്ഷിതമാണെന്ന് വ്യക്തമായാലുടന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അത് നല്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് വിവര ശേഖരണമെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്ത് ആരോഗ്യ പ്രവര്ത്തകര്‍ക്കായിരിക്കും ആദ്യം വാക്‌സിന്‍ നല്കുകയെന്നാണ് സൂചന.

പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന കോവിഡില്‍ നിന്നും മുക്തി നേടാന്‍ വാക്‌സിനായുള്ള കാത്തിരിപ്പിലാണ് രാജ്യം. നിരവധി വാക്‌സിനുകള്‍ പരീക്ഷണത്തിലാണ്. രാജ്യത്തെ 20-25 ലക്ഷം പേര്‍ക്ക് ജൂലായോടെ കോവിഡ് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയം ലക്ഷ്യമിടുന്നത്.

എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായാവും വാക്‌സിന്‍ നല്കുകയെന്ന് ഇതുസംബന്ധിച്ച ഉന്നതതല യോഗങ്ങളില്‍ പങ്കെടുത്ത ഒഡീഷയിലെ ഉന്നത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സര്‍ക്കാര്‍- സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്ത്തകര്‍ക്കാവും ആദ്യം വാക്‌സിന്‍ നല്കുക. രാജ്യം മുഴുവന്‍ ഇതുസംബന്ധിച്ച ഒരേ നയമാവും ഉണ്ടാവുകയെന്നും അദ്ദേഹം വെളിപ്പെടുത്തി.

Exit mobile version