ഉഡുപ്പിയിൽ ദളിത് സമുദായക്കാരായ അമ്പതോളം പേർ ബുദ്ധമതം സ്വീകരിച്ചു

ഉഡുപ്പി: കർണാടകയിലെ ഉഡുപ്പി ജില്ലയിൽ നിന്നുള്ള അമ്പതോളം ദളിത് സമുദായ അംഗങ്ങൾ ബുദ്ധമതം സ്വീകരിച്ചു. ഡോ. ബി അംബേദ്കറുടെ 64ാമത് ധമ്മചക്ര പരിവർത്തൻ ദിനത്തിലാണ് ഇവർ ബുദ്ധമതം സ്വീകരിച്ചത്.

ബുദ്ധ ആചാര്യൻ സുഗതപാല ഭാൻതെജിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. മൈസൂരുവിൽ നിന്നെത്തിയാണ് ഇദ്ദേഹം ചടങ്ങിന്റെ ഭാഗമായത്. ഉഡുപ്പി ജില്ല ബൗദ്ധ മഹാസഭയാണ് പരിപാടി സംഘടിപ്പിച്ചത്. ദളിത് നേതാക്കളായ സുന്ദർ മസ്തർ, ശ്യാംരാജ് ബിർതി, നാരായൺ മനൂർ, ശേഖർ ഹെജ്മാഡി എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

പണ്ഡിതൻ ഭാസ്‌കർ വിട്ട്‌ലയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. അടുത്തിടെ നടന്ന പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് വിതരണം ചെയ്തു.

Exit mobile version