ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിച്ചാല്‍ രാമക്ഷേത്രത്തില്‍ ദര്‍ശനത്തിനായി കൊണ്ടുപോകും; യോഗി ആദിത്യനാഥ്

പട്‌ന : ബിഹാര്‍ നിയമസഭ പ്രചാരണത്തില്‍ രാമക്ഷേത്രം ആയുധമാക്കി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബിജെപി സ്ഥാനാര്‍ത്ഥിയെ എംഎല്‍എമാരായി തെരഞ്ഞെടുത്താല്‍ അവര്‍ നിങ്ങളെ അയോധ്യയിലെ രാമക്ഷേത്ര ദര്‍ശനത്തിനായി കെണ്ടുപേകുമെന്നാണ് യോഗിയുടെ പരാമര്‍ശം. ത്രേതായുഗത്തില്‍ ഈ ക്ഷേത്രമാണ് ധ്യാനത്തിനായി ഭഗവാന്‍ തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ബിജെപി സര്‍ക്കാരാണ് രാജ്യത്തെ ഭീകരവാദം അവസാനിപ്പിച്ചതെന്നും പാകിസ്താനില്‍ കയറി ഭീകരരെ വധിച്ചതെന്നും ബാലാക്കോട്ട് ആക്രമണത്തെ സൂചിപ്പിച്ച് യോഗി പറഞ്ഞു. ‘ഇന്ത്യയുടെ മണ്ണില്‍ ഭീകരത വളര്‍ത്താന്‍ സാധിക്കില്ലെന്ന് പാകിസ്താന്‍ തിരിച്ചറിഞ്ഞു’. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമെന്ന ബിജെപി വാഗ്ദാനം നരേന്ദ്ര മോഡി അധികാരത്തിലെത്തിയ ശേഷം നടപ്പാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിതീഷ് കുമാര്‍ ഭരണത്തില്‍വരുന്നതിന് മുമ്പ് ബിഹാറിലെ സ്ഥിതി എന്തായിരുന്നുവെന്ന് മറച്ചുവയ്ക്കാനാകില്ല. ബിഹാറിലെ ജനങ്ങളുടെ താത്പര്യപ്രകാരമാണ് എന്‍ഡിഎ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. കൊവിഡ് വ്യാപന വേളയില്‍ ബിഹാറിലെ തൊഴിലാളികളെ സ്വന്തംനിലയില്‍ യുപിയില്‍ നിന്ന് ബിഹാറിലേക്കെത്തിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതേസമയം, യാതൊരു വേര്‍തിരിവും കാണിക്കാതെയാണ് സര്‍ക്കാറിന്റെ പ്രവര്‍ത്തനമെന്നും യോഗി പറയുന്നു.

Exit mobile version