പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകീട്ട് ആറിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് വൈകീട്ട് ആറുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം ജനങ്ങളെ അറിയിച്ചത്. അതേസമയം, ഏതു വിഷയത്തിലാണ് അദ്ദേഹം സംസാരിക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.

കൊവിഡ് സമ്പദ് വ്യവസ്ഥയില്‍ സൃഷ്ടിച്ച ആഘാതം കുറക്കുന്നതിന് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൊണ്ടുളള തുറന്നിടല്‍ അഞ്ചാംഘട്ടം പൂര്‍ത്തിയാനിരിക്കെയാണ് മോഡി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നത്.

Exit mobile version