സിറിഞ്ച് കൊണ്ട് കൊറോണയെ നിഗ്രഹിക്കുന്ന ഡോക്ടർ വേഷത്തിലെ ദുർഗാദേവി; ശിൽപ്പിയെ അഭിനന്ദിച്ച് ശശി തരൂർ

കൊൽക്കത്ത: ഇത്തവണത്തെ ദുർഗാപൂജക്ക് കൊറോണ വൈറസിനെ നിഗ്രഹിക്കുന്ന ദുർഗാദേവിയെന്ന ആശയം തെരഞ്ഞെടുത്ത കൊൽക്കത്തയിലെ ശിൽപിയെ അഭിനന്ദിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഡോക്ടറുടെ വേഷമണിഞ്ഞ് നിൽക്കുന്ന ദേവി ശൂലത്തിന് പകരം സിറിഞ്ചുപയോഗിച്ച് കൊറോണ വൈറസിനെ നിഗ്രഹിക്കുന്ന ശിൽപ്പത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അജ്ഞാതരായ കലാകാരന്മാരെ തരൂർ അഭിനന്ദിച്ചത്.

‘വൈറസിനെ നിഗ്രഹിക്കുന്ന ദേവി, കൊൽക്കത്തയിൽ നിന്നുളള അത്യുജ്ജ്വലമായ കൊവിഡ് 19 ആശയത്തിലുളള ദുർഗാപൂജ സർഗാത്മകത. അജ്ഞാതരായ ഡിസൈനർക്കും ശില്പിക്കും പ്രണാമം.’-തരൂർ കുറിച്ചു.

ദുർഗാ പൂജയോട് അനുബന്ധിച്ച് ദേവിയുടെ വിഗ്രഹമുണ്ടാക്കുന്നത് കൊൽക്കത്തയിൽ പതിവാണ്. മഹിഷാസുരനെ ശൂലമുപയോഗിച്ച് നിഗ്രഹിക്കുന്ന ദേവിയുടെ അതേ മാതൃകയിൽ സിറിഞ്ച് ഉപയോഗിച്ച് കൊറോണ വൈറസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ദേവിയുടെ വിഗ്രഹമാണ് ശിൽപി നിർമ്മിച്ചിരിക്കുന്നത്.

Exit mobile version