നരേന്ദ്ര മോഡിയുടെ സ്വകാര്യ വെബ്‌സൈറ്റിലെ വിവരങ്ങള്‍ ചോര്‍ന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വകാര്യ വെബ്സ്റ്റിലെ വിവരങ്ങള്‍ ചോര്‍ന്നു. ഹാക്കിംഗിലൂടെ ചോര്‍ത്തിയ വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നാണ് ലഭിക്കുന്ന വിവരം. മോഡിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് അടുത്തിടെയായിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യ വെബ്സൈറ്റിലെ കൂടി വിവരങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.

സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലക്ഷക്കണക്കിന് ആളുകളുടെ വിവരങ്ങള്‍ ഇതുവഴിയായി ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ പേര്, ഇ-മെയില്‍ അഡ്രസ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, എന്നിവയെല്ലാം ഉള്‍പ്പെടുമെന്നാണ് വിവരം. ഒക്ടോബര്‍ 10 മുതല്‍ ഇവ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 5,74,000 ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്.

അതേസമയം ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. വിവരങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ ലഭ്യമാണെന്നതില്‍ ഔദ്യോഗികമായ ഒരു പ്രതികരണവും നിലവില്‍ ഉണ്ടായിട്ടില്ല.

Exit mobile version