മിസോറാമിൽ പുതിയ കൊവിഡ് രോഗികളില്ല; കൊവിഡ് മരണങ്ങളില്ലാതെ ഹരിയാനയും പുതുച്ചേരിയും

ചണ്ഡീഗഢ്: കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹരിയാന സർക്കാർ. ഞായറാഴ്ച 925 പേർക്ക് കൊവിഡ് നെഗറ്റീവായെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. 1640 മരണങ്ങളാണ് ഇതുവരം ഹരിയാനയിൽ കൊവിഡ് ബാധിച്ചുണ്ടായത്.

മിസോറാമിൽ ഇന്ന് പുതുതായി ആർക്കും കൊവിഡ് സ്ഥിരീകരിക്കാത്തത് ഏറെ ആശ്വാസമായി. മൂന്നുപേരുടെ പരിശഓധനാഫലം നെഗറ്റീവായെന്നും മിസോറാം സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 2253 പേർക്കാണ് മിസോറാമിൽ ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്. ഇതിൽ 2148 പേർ രോഗമുക്തരായി. 105 പേർക്കാണ് നിലവിൽ കൊവിഡ് ചികിത്സ തുടരുന്നത്. ഇതുവരെ കൊവിഡ് മരണങ്ങളും മിസോറാമിൽ സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും പുതിയ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ഒറ്റ കൊവിഡ് മരണം പോലും റിപ്പോർട്ട് ചെയ്യാത്ത ഒക്ടോബറിലെ ആദ്യത്തെ ദിവസമാണിത്. ഇതിനിടെ ഇന്ന് 177 പേർക്ക് കൂടി കൊവിഡ് ബാധിച്ചതോടെ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 33,141 ആയി ഉയർന്നിട്ടുണ്ട്. 306 പേർക്ക് 24 മണിക്കൂറിനിടെ രോഗമുക്തിയുണ്ടായി.

Exit mobile version