മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 12258 പേര്‍ക്ക്, 24 മണിക്കൂറിനിടെ 370 മരണം

മുബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. പുതുതായി 12258 പേര്‍ക്കാണ് രോഗമ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1465911ആയി ഉയര്‍ന്നു. 370 പേരാണ് കഴിഞ്ഞ ഗിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 38717 ആയി ഉയര്‍ന്നു. നിലവില്‍ 247023 ആക്ടീവ് കേസുകളാണ് ഉള്ളത്.


അതേസമയം ബംഗാളില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് ഉടുക്കുകയാണ്. പുതുതായി 3370 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 277049 ആയി ഉയര്‍ന്നു. 63 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5318 ആയി ഉയര്‍ന്നു. നിലവില്‍ 27988 ആക്ടീവ് കേസുകളാണ് ഉള്ളത്.


ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2676 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 295236 ആയി ഉയര്‍ന്നു. 39 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5581 ആയി ഉയര്‍ന്നു. നിലവില്‍ 22720 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version