സുബോധ്കുമാര്‍ വധക്കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

ഇന്ന് തന്നെ അറസ്റ്റ് ഉണ്ടായെക്കുമെന്നാണ് സൂചന

ബുലന്ദ്‌ഷെഹര്‍: ബുലന്ദ്‌ഷെഹര്‍ കലാപത്തിനിടെ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്. സുബോധ്കുമാറിനെ വെടിവെച്ചത് സൈനികനായ ജീത്തു ഫൗജി ആണെന്നാണ് സൂചന. കലാപകാരികളുടെ ദൃശ്യങ്ങളില്‍ ജിത്തുവിന്റെ മുഖം അന്വേഷണ സംഘം കണ്ടെത്തി. ജിത്തുവിനെ തേടി പോലീസ് ജമ്മു കാശ്മീരിലേക്ക് തിരിച്ചു. ഇന്ന് തന്നെ അറസ്റ്റ് ഉണ്ടായെക്കുമെന്നാണ് സൂചന.

ഗുണ്ടകള്‍ പൊലീസിനെതിരെ പുറത്തുവിട്ട വീഡിയോയും ഇന്‍സപെക്ടര്‍ സുബോധ് കുമാര്‍ സിങ് വെടിയേറ്റ് കിടക്കുന്ന വീഡിയോയും ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. ഇരു വീഡിയോകളിലും ജിത്തു ഫൗജിയുടെ സാന്നിധ്യം ഉണ്ട്.

പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ വെടിയേറ്റു കിടക്കുന്ന വീഡിയോയില്‍ തൊട്ടടുത്ത് ജിത്തു നില്‍പ്പുണ്ട്. ഈ സാഹചര്യത്തിലാണ് സുബോധ് കുമാറിനെ വെടിവെച്ചത് ജിത്തു ഫൗജി ആണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്. കൂടാതെ കൊലപാതകം നടന്ന ദിവസം തന്നെ ജിത്തു ശ്രീനഗറിലേക്ക് മടങ്ങിയതായി കണ്ടെത്തിയിട്ടുണ്ട്.

Exit mobile version