രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 66 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 74000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 903 മരണം

covid india

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 66 ലക്ഷം കടന്നു. പുതുതായി 74442 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6623816 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 903 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 102685 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 934427 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 5586704 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 13702 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1443409 ആയി ഉയര്‍ന്നു. 326 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 38084 ആയി ഉയര്‍ന്നു.

അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 15048 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1149603 ആയി ഉയര്‍ന്നു. നിലവില്‍ 255281 ആക്ടീവ് കേസുകളാണ് ഉള്ളത്.

രാജ്യതലസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത് 2683 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 290613 ആയി ഉയര്‍ന്നു. 38 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5510 ആയി ഉയര്‍ന്നു. നിലവില്‍ 24753 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 10145 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 640661 ആയി ഉയര്‍ന്നു. 67 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9286 ആയി ഉയര്‍ന്നു. നിലവില്‍ 115574 ആക്ടീവ് കേസുകളാണ് ഉള്ളത്.

തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത്5489 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 619996 ആയി ഉയര്‍ന്നു. 66 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9784 ആയി ഉയര്‍ന്നു. നിലവില്‍ 46120 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 564092 പേരാണ് രോഗമുക്തി നേടിയത്.

ആന്ധ്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 6242 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 719256 ആയി ഉയര്‍ന്നു. 40 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖഅയ 5981 ആയി ഉയര്‍ന്നു. നിലവില്‍ 54400 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version