തിരിച്ചടവ് മുടങ്ങി; അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്ത് കണ്ടുകെട്ടാൻ ഒരുങ്ങി ചൈനീസ് ബാങ്കുകൾ

ന്യൂഡൽഹി: റിലയൻസ് ഇൻഫ്രാസ്‌ട്രെക്ചർ ചെയർമാൻ അനിൽ അംബാനിയുടെ ലോകമെമ്പാടുമുള്ള സ്വത്ത് വകകൾ കണ്ടുകെട്ടാൻ ഒരുങ്ങി ചൈനീസ് ബാങ്കുകൾ. മൂന്ന് ചൈനീസ് ബാങ്കുകളിൽനിന്നായി കൈപ്പറ്റിയ വായ്പയുടെ തിരിച്ചടവ് ഇനത്തിൽ 5300 കോടി രൂപയാണ് അനിൽ അംബാനി ഇനിയും നൽകാനുള്ളത്.

വെള്ളിയാഴ്ച ലണ്ടനിലെ കോടതിയിൽ അനിൽ അംബാനി ഹാജരായതിന് ശേഷമാണ് ബാങ്കുകൾ വിഷയത്തിൽ മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്നത്. ഇൻഡസ്ട്രിയൽ ആൻഡ് കൊമേഴ്‌സ്യൽ ബാങ്ക് ഓഫ് ചൈന, എക്‌സ്‌പോർട്ട് ഇംപോർട്ട് ബാങ്ക് ഓഫ് ചൈന, ചൈന ഡെവലപ്‌മെന്റ് ബാങ്ക് എന്നീ ബാങ്കുകൾ സ്വത്തുകണ്ടുകെട്ടൽ നിയമ നടപടിയുടെ ചെലവുകൾ സംബന്ധിച്ച അന്വേഷണം തുടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

2012ലാണ് മൂന്ന് ചൈനീസ് ബാങ്കുകൾ അനിൽ അംബാനിക്ക് വ്യക്തി ജാമ്യത്തിൽ വായ്പ അനുവദിച്ചത്. എന്നാൽ 2017 മുതൽ തുക തിരിച്ചടക്കുന്നതിൽ വീഴ്ച വരുത്തുകയായിരുന്നു.

Exit mobile version