തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് 5,679 പേര്‍ക്കു കൂടി രോഗം, 72 മരണം; ആന്ധ്രയില്‍ 7,073 പേര്‍ക്കും രോഗം

ചെന്നൈ: തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 5,679 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ ആകെ എണ്ണം 5,69,370 ആയി.72 പേരാണ് തമിഴ്‌നാട്ടില്‍ ഇന്ന് കൊവിഡ് മൂലം മരിച്ചത്. ഔദ്യോഗിക കണക്ക് പ്രകാരം 9,148 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ കൊവിഡ് മൂലം ജീവന്‍ നഷ്ടമായതെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,626 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതോടെ 5,13,836 പേരാണ് സംസ്ഥാനത്ത് ആകെ രോഗമുക്തി നേടിയത്. നിലവില്‍ 46,386 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്.

ആന്ധ്രാപ്രദേശിലും കൊവിഡ് രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,073 പേര്‍ക്കു കൂടി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. 48 പേര്‍ക്കാണ് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 6,61,458 പേര്‍ക്കാണ് സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച്. ഇതില്‍ 67,683 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 5,88,169 പേര്‍ ഇതിനോടകം രോഗമുക്തി നേടിയതായും 5,606 പേര്‍ മരിച്ചതായും ആന്ധ്രാപ്രദേശ് ആരോഗ്യ വകുപ്പ് അറിയിച്ചു.

Exit mobile version