സംഗീത ഇതിഹാസം എസ്പി ബാലസുബ്രഹ്മണ്യം വിട വാങ്ങി; കണ്ണീരോടെ സംഗീതലോകം

ചെന്നൈ: സംഗീതലോകത്തെ നിശ്ചലമാക്കി ആ നാദം വിടവാങ്ങി. ഇതിഹാസ ഗായകന്‍ എസ്പി ബാലസുബ്രമണ്യം അന്തരിച്ചു. 74 വയസായിരുന്നു. ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ സെന്ററില്‍ വെച്ചായിരുന്നു
അന്ത്യം.കൊവിഡ് ബാധിച്ച് ഓഗസ്റ്റ് 5ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എസ്പിബിയുടെ ആരോഗ്യനില വഷളായത് ന്യൂമോണിയ ബാധിച്ചതോടെയാണ്. സെപ്റ്റംബർ നാലിന് കൊവിഡ് നെഗറ്റീവായെങ്കിലും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇത്രയും നാള്‍ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.

ശ്വാസകോശത്തിന്റെ സ്ഥിതി മോശമായതിനാല്‍ വെന്റിലേറ്റര്‍ നീക്കിയിരുന്നില്ല. തുടര്‍ന്ന് സെപ്റ്റംബര്‍ 19ന് എസ്പിബിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് വ്യക്തമാക്കി മകന്‍ രംഗത്തെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയാണ് എസ്പിബിയുടെ ആരോഗ്യനില വീണ്ടും മോശമായത്.

വെള്ളിയാഴ്ച രാവിലെ ഹൃദയാഘാതവും സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാവുകയും ഉച്ചയ്ക്ക് ഒരു മണിക്ക് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.

Exit mobile version