കർഷകരെ മോഡി കരയിപ്പിക്കുകയാണ്; കാർഷിക ബിൽ ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്‌സഭയും രാജ്യസഭയും പാസാക്കിയ കേന്ദ്രസർക്കാറിന്റെ കാർഷിക ബിൽ ജനാധിപത്യത്തെ ലജ്ജിപ്പിക്കുന്നെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഈ ബിൽ കർഷകർക്കെതിരെയുള്ള മരണ വാറണ്ട് ആണെന്ന് പറഞ്ഞ രാഹുൽ മണ്ണിൽ നിന്നും പൊന്ന് വിളയിക്കുന്ന കർഷകരെ മോഡി സർക്കാർ കരയിപ്പിക്കുകയാണ് എന്നും കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

കാർഷിക ബിൽ കർഷക വിരുദ്ധമാണെന്നാരോപിച്ച് നേരത്തേയും രാഹുൽ രംഗത്തെത്തിയിരുന്നു. പ്രതിപക്ഷ ബഹളത്തിനിടയിലാണ് ഇന്ന് രണ്ട് കാർഷിക ബില്ലുകൾ രാജ്യസഭയിൽ പാസാക്കിയത്. ബിൽ സഭയിൽ ചർച്ച ചെയ്യുന്നതിനിടെ പ്രതിപക്ഷ അംഗങ്ങൾ ഉപാധ്യക്ഷന്റെ ഡയസിലേക്ക് കയറി പ്രതിഷേധിക്കുകയും ബില്ലുകളുടെ പകർപ്പ് കീറുകയും ചെയ്തിരുന്നു.

Exit mobile version