ആശുപത്രിയില്‍ സൗകര്യങ്ങള്‍ കുറവെന്ന് ഡോക്ടറുടെ പരാതി; അറസ്റ്റ് ചെയ്യാനും സസ്‌പെന്റ് ചെയ്യാനും ഉത്തരവിട്ട് കളക്ടര്‍, വീഡിയോ

ഗുണ്ടൂര്‍: കൊവിഡ് 19 അവലോകന യോഗത്തില്‍ ആശുപത്രിയില്‍ സൗകര്യങ്ങള്‍ കുറവെന്ന് പരാതിപ്പെട്ട ഡോക്ടറെ അറസ്റ്റ് ചെയ്യാനും സസ്‌പെന്റ് ചെയ്യാനും ഉത്തരവിട്ട് ജില്ലാ കളക്ടര്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു.

ഗുണ്ടൂര്‍ ജില്ലയിലെ നന്ദണ്ടേല്ല പ്രഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. സോമാല നായിക്കിനെയാണ് അറസ്റ്റ് ചെയ്യാനും സസ്‌പെന്റ് ചെയ്യാനും ഗുണ്ടൂര്‍ കളക്ടര്‍ സാമുവല്‍ ആനന്ദ് കുമാര്‍ ഉത്തരവിട്ടത്. ഇത് വീഡിയോയില്‍ വ്യക്തമാണ്. ഗുണ്ടൂരിലെ നരസാര്‍പേട്ട് ടൗണ്‍ ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. കളക്ടറുടെ നിര്‍ദേശ പ്രകാരം ഡോക്ടറെ അറസ്റ്റും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

ഡോക്ടറെ അറസ്റ്റ് ചെയ്ത് ഡിഎസ്പി ഓഫീസില്‍ എത്തിച്ച് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചായാണ് വിവരം. സംഭവ സ്ഥലത്ത് ഡോക്ടറെ സസ്‌പെന്റ് ചെയ്യാന്‍ ജില്ല മെഡിക്കല്‍ ഓഫീസറോട് ജില്ല കളക്ടര്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിക്കാത്തതിനാല്‍ നടപടി എടുത്തില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിക്കുന്നു.

Exit mobile version