ബിജെപി റാലിയിലെ ഈ ജനസാഗരം നോക്കൂ! കോണ്‍ഗ്രസിനെ ഭയപ്പെടുത്തുമെന്ന് കാണിച്ച് സംഘപരിവാര്‍ പ്രചരിപ്പിച്ച ചിത്രവും വ്യാജം; ജനസാഗരം 2013ലേത്

പഴയ ഫോട്ടോ കുത്തിപൊക്കി ഇല്ലാത്ത ഇമേജ് ഉണ്ടാക്കാനും മിടുക്കരാണെന്ന് തെളിയിച്ചിരിക്കുകയാണ് സംഘപരിവാര്‍. എന്നാല്‍ ഇതും പൊളിച്ചടുക്കി മരണമാസായിരിക്കുകയാണ് സോഷ്യല്‍മീഡിയ.

ജയ്പൂര്‍: ഫോട്ടോഷോപ്പിലൂടെ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് ആളുകളെ ആകര്‍ഷിക്കല്‍ മാത്രമല്ല, പഴയ ഫോട്ടോ കുത്തിപൊക്കി ഇല്ലാത്ത ഇമേജ് ഉണ്ടാക്കാനും മിടുക്കരാണെന്ന് തെളിയിച്ചിരിക്കുകയാണ് സംഘപരിവാര്‍. എന്നാല്‍ ഇതും പൊളിച്ചടുക്കി മരണമാസായിരിക്കുകയാണ് സോഷ്യല്‍മീഡിയ.

മോഡിയുടെ ജോധ്പൂര്‍ റാലിയില്‍ നിന്നുള്ള ഈ ചിത്രം കോണ്‍ഗ്രസ് നേതൃത്വത്തെ ഭയപ്പെടുത്തും എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ച ചിത്രമാണ് ഇത്തവണ സംഘപരിവാറിന് പണിയായിരിക്കുന്നത്. റിഷി ബഗ്രി എന്ന വ്യക്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്.

രാജസ്ഥാനില്‍ ബിജെപി – കോണ്‍ഗ്രസ് പോരാട്ടം എത്രത്തോളം കടുപ്പമേറിയതായിരിക്കുമെന്ന് റിഷിയുടെ പോസ്റ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പലരും പറയുകയും ചെയ്തിരുന്നു. എന്നാല്‍ റിഷിയുടെ ട്വീറ്റിനു താഴെത്തന്നെ ചിത്രങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യം പലരും കമന്റ് ചെയ്തു.

ചിത്രങ്ങള്‍ ജോധ്പൂരിലേതു തന്നെയാണ്, പക്ഷേ 2018 ലേതല്ല, 2013 ലേതാണെന്നു മാത്രം. ഇത്തവണത്തെ റാലിയില്‍ ഈ ജനക്കൂട്ടത്തിന്റെ പകുതിപോലും എത്തിയിട്ടില്ലായിരുന്നെന്നും പലരും വെളിപ്പെടുത്തി.

ഇതേ ചിത്രം തന്നെ ബിജെപി ഐടി മേധാവി അമിത് മാളവ്യ 2013 ല്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ”മോഡിയുടെ ഇന്നത്തെ ജോധ്പൂര്‍ റാലിയിലേത്” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം അന്ന് പോസ്റ്റ് ചെയ്തത്. ഇതേ ചിത്രമാണ് ഇത്തവണ റിഷി ബഗ്രി വ്യാജപ്രചാരണത്തിന് ഉപയോഗിച്ചത്.

Exit mobile version