എംജിആറിന്റെ വിടവ് നികത്താന്‍ വിജയിക്ക് ഒരിക്കലും സാധിക്കില്ല, നിലപാടുകള്‍ വ്യത്യസ്തമെന്ന് അണ്ണാ ഡിഎംകെ, കടുത്ത എതിര്‍പ്പ്

ചെന്നൈ: എംജിആറിന്റെ രാഷ്ട്രീയ വിടവ് നികത്താന്‍ നടന്‍ വിജയിക്ക് ഒരിക്കലും സാധിക്കില്ലെന്ന് അണ്ണാ ഡിഎംകെ. വിജയ് എംജിആറിന്റെ പിന്‍ഗാമി എന്ന് വിശേഷിപ്പിച്ച് തമിഴ്‌നാട്ടില്‍ ഉടനീളം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് കടുത്ത എതിര്‍പ്പ് അറിയിച്ച് പാര്‍ട്ടി രംഗത്തെത്തിയിരിക്കുന്നത്. എംജിആറിന്റെ രാഷ്ട്രീയ നിലപാടുകളല്ല വിജയിയുടേത് എന്ന് അണ്ണാ ഡിഎംകെയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ ജയകുമാര്‍ പ്രതികരിച്ചു.

തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെയാണ് വിജയിയുടെ രാഷ്ട്രീയ പ്രവേശന സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമാകുന്നത്. വിജയ് എംജിആറിന്റെ പിന്‍ഗാമിയെന്നും ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നും ആവശ്യപ്പെട്ടാണ് തമിഴ്‌നാട്ടിലുടനീളം ആരാധകര്‍ പോസ്റ്റര്‍ പതിപ്പിച്ചത്. ഇതിലാണ് പാര്‍ട്ടിയുടെയും പ്രതികരണം. തമിഴ്‌നാടിന്റെ നന്മക്കായി ഉടന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നാണ് പോസ്റ്ററില്‍ ആവശ്യപ്പെടുന്നത്.

എംജിആറിന്റെ യഥാര്‍ത്ഥ പിന്‍ഗാമിയെന്ന തലക്കെട്ടോടെ എംജിആര്‍ കഥാപാത്രങ്ങളായി ചിത്രീകരിച്ചാണ് പോസ്റ്റര്‍. കാഞ്ചീപുരം, മധുര, സേലം, രാമനാഥപുരം ഉള്‍പ്പടെ വിവിധ ഇടങ്ങളില്‍ ഇതിനോടകം പോസ്റ്റര്‍ നിറഞ്ഞു കഴിഞ്ഞു. വിജയിയെ എംജിആറായും ഭാര്യ സംഗീതയെ ജയലളിതയായും ചിത്രീകരിച്ച് ആഴ്ചകള്‍ക്ക് മുമ്പ് ആരാധകര്‍ പോസ്റ്റര്‍ പതിച്ചിരുന്നു.

Exit mobile version