കട്ട് ഔട്ടുകൾ ഉയർത്തിയില്ല, പാലഭിഷേകം നടത്തിയില്ല; ‘ബീസ്റ്റ്’ റിലീസിന് പെട്രോൾ വിതരണം നടത്തി വിജയ് ആരാധകർ

വിജയ് സിനിമകളുടെ റിലീസിന് കട്ട് ഔട്ടുകൾ ഉയർത്തിയും പാലഭിഷേകം നടത്തിയും ആരാധകർ സിനിമകൾ ആഘോഷിക്കുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ബീസ്റ്റ് സിനിമ ആരാധകർ ഇത്തവണ വ്യത്യസ്തമായ രീതിയിലാണ് ചിത്രത്തെ വരവേറ്റത്.

തൃശ്ശൂര്‍ പൂരം: ആകാശത്ത് വര്‍ണ്ണവിസ്മയം തീര്‍ക്കാന്‍ ഷീന; ചരിത്രത്തില്‍ ആദ്യമായി വെടിക്കെട്ട് കരാര്‍ സ്ത്രീയ്ക്ക്

ഈ ആഘോഷമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തമിഴ്‌നാട്ടിലെ തംബരം പ്രദേശത്തുള്ള ആരാധകർ പെട്രോൾ വിതരണം ചെയ്താണ് സിനിമയെ എതിരേറ്റത്. 100 ആരാധകർക്ക് ഒരു ലിറ്റർ പെട്രോൾ വീതമാണ് വിതരണം ചെയ്തത്.

പെട്രോളിന്റെ വില ദിനംപ്രതി വർധിക്കുന്നതിനാലാണ് ഇത്തരമൊരു ആഘോഷം നടത്തിയതെന്ന് ആരാധകർ  പറയുന്നു. ‘ഞങ്ങൾ വിജയ്‌യുടെ എല്ലാ സിനിമയും ആഘോഷിക്കും. ഈ വർഷം പുതുമയാർന്ന എന്തെങ്കിലും ചെയ്യണമെന്ന് ഞങ്ങൾ തീരുമാനിച്ചു. അതിനാൽ ഇരുചക്ര വാഹനങ്ങളിൽ വന്ന 100 ആരാധകർക്ക് ഒരു ലിറ്റർ പെട്രോൾ വീതം നൽകാൻ തീരുമാനിച്ചു’ വിജയ് ആരാധകർ അറിയിച്ചു.

അതേസമയം റിലീസ് ചെയ്ത് ആദ്യമണിക്കൂറുകൾ പിന്നിടുമ്പോൾ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. സിനിമയുടെ തിരക്കഥയിൽ പാളിച്ചകളെക്കുറിച്ച് വിമർശനങ്ങൾ ഉയരുന്നുണ്ട്. സൺ പിക്ച്ചേഴ്സുമായുള്ള നാലാമത്തെ വിജയ് ചിത്രമാണ് ‘ബീസ്റ്റ്’. ചിത്രം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്.

.

Exit mobile version