തമിഴ്‌നാട്ടില്‍ ബിജെപി ജില്ലാ കമ്മിറ്റിയില്‍ നിന്ന് കൂട്ടത്തോടെ രാജിവെച്ച് മേല്‍ജാതിക്കാര്‍; ചൊടിപ്പിച്ചത് ദളിതന്റെ നേതൃത്വം

തിരുനെല്‍വേലി: തമിഴ്‌നാട് തിരുനെല്‍വേലിയില്‍ ബിജെപി ജില്ലാ പ്രസിഡന്റായി ദളിത് സമുദായംഗത്തെ നിയമിച്ചതില്‍ പ്രകോപിതരായി മേല്‍ജാതിക്കാര്‍ കൂട്ടത്തോടെ രാജിവെച്ചു. ഇരുപതിലേറെ പേരാണ് രാജിക്കത്ത് സമര്‍പ്പിച്ചത്. ദളിതന് കീഴില്‍ പ്രവര്‍ത്തിക്കാനാകില്ലെന്ന് ഇവര്‍ തുറന്നടിക്കുന്നു. എ മഹാരാജനെയാണ് തിരുനെല്‍വേലി ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

എന്നാല്‍ നാടാര്‍,തേവര്‍ സമുദായങ്ങളില്‍പ്പെട്ട ജില്ലാ തല ഭാരവാഹികളാണ് തെക്കന്‍ തമിഴക ജില്ലകളുടെ ചുമതലയുള്ള സംസ്ഥാന ഉപാദ്ധ്യക്ഷന്‍ നയിനാര്‍ നാഗേന്ദ്രന് രാജിക്കത്ത് നല്‍കിയത്. മഹാരാജന്റെ നിര്‍ദേശങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും ഇദ്ദേഹത്തെ പദവിയില്‍ നിന്ന് നീക്കണമെന്നുമാണ് മേല്‍ജാതിക്കാര്‍ ഉന്നയിക്കുന്ന ആവശ്യം.

തങ്ങളുടെ താല്‍പ്പര്യം അംഗീകരിക്കപ്പെടുന്നതുവരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി സഹകരിക്കില്ലെന്നും ഇവര്‍ അറിയിച്ചു.

Exit mobile version