ഇഷ്ടമില്ലാത്ത വിവാഹത്തിന് നിർബന്ധിച്ച് അച്ഛൻ ഉപദ്രവിക്കുന്നു; സോഷ്യൽമീഡിയയിലൂടെ സഹായം തേടി സീരിയിൽ താരം

ലഖ്‌നൗ: തന്നേക്കാൾ ഏറെ പ്രായമുള്ള ആളെ കൊണ്ട് വിവാഹം കഴിപ്പിക്കാനായി അച്ഛൻ നിർബന്ധിക്കുയും മർദ്ദിക്കുകയും ചെയ്യുന്നുവെന്ന പരാതിയുമായി ടെലിവിഷൻ താരം. ഹിന്ദി സീരിയലുകളിലൂടെ പ്രശസ്തയായ തൃപ്തി ശംഘ്ധർ ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

കുംകും ഭാഗ്യ എന്ന പരമ്പരയിലെ താരമായ തൃപ്തി ഇൻസ്റ്റഗ്രാം സ്റ്റോറിയായി വീഡിയോ പോസ്റ്റ് ചെയ്താണ് അച്ഛൻ രാം രത്തൻ ശംഘ്ധറിനെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. തൃപ്തി ബറേലി പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. 19കാരിയായ തന്നെ 28കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ് പിതാവ് ശ്രമിക്കുന്നതെന്നും ദേഷ്യത്തിൽ പിതാവ് തന്റെ മുടി പിടിച്ചുവലിച്ചുവെന്നും തള്ളിയിട്ടുവെന്നുമെല്ലാം തൃപ്തി ആരോപിച്ചു.

അച്ഛന്റെ മർദ്ദനത്തിൽ ദേഹത്ത് ഉണ്ടായ ചില പാടുകൾ നടി കാണിക്കുന്നുണ്ട്. മുംബൈയിലേക്ക് പോരുന്നതിനു മുമ്പ് തനിക്ക് തന്ന പണവും അച്ഛൻ തിരികെ ആവശ്യപ്പെടുകയാണെന്നും നടി പറയുന്നു. അമ്മയോടൊപ്പം താൻ വീടുവിട്ടിറങ്ങിയെന്നും നടി വീഡിയോയിൽ പറയുന്നുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനാണ് നടിയുടെ പിതാവ്.

Exit mobile version