ഈ വർഷം അവസാനത്തോടെ വാക്‌സിൻ എത്തും: കേന്ദ്ര ആരോഗ്യമന്ത്രി

കൊവിഡ് വാക്‌സിൻ പരീക്ഷണം മൂന്നാം ഘട്ടത്തിൽ; ഈ വർഷം അവസാനത്തോടെ വാക്‌സിൻ എത്തും: കേന്ദ്ര ആരോഗ്യമന്ത്രി

harsh-vardhan

ന്യൂഡൽഹി: കൊറോണ വൈറസിനെ അധിക കാലം രാജ്യത്തിന് ഭയക്കേണ്ടി വരില്ലെന്ന പ്രതീക്ഷ പങ്കുവെച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. കൊവിഡ് എതിരെയുള്ള ഇന്ത്യയുടെ ആദ്യ വാക്‌സിൻ ഈ വർഷം അവസാനത്തോടെ വികസിപ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കൊവിഡിനെതിരെയുള്ള വാക്‌സിന്റെ മൂന്നാം ഘട്ട പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഈ വർഷം അവസാനത്തോടെ വാക്‌സിൻ വികസിപ്പിച്ചെടുക്കാൻ സാധിക്കുമെന്നുള്ള ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ- ഡോ. ഹർഷവർദ്ധൻ പറഞ്ഞു.

‘കൊവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ എട്ടാം മാസത്തിൽ ഇന്ത്യയിലെ രോഗമുക്തി നിരക്ക് 75 ശതമാനമാണ് എന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 2.2 മില്യൺ ജനങ്ങളാണ് കൊവിഡിൽ നിന്ന് മുക്തരായി വീട്ടിലേക്ക് മടങ്ങിയത്. ഏഴ് ലക്ഷത്തിലധികം പേർ വളരെ വേഗം സുഖം പ്രാപിക്കുമെന്ന് ഉറപ്പുണ്ട്. പൂണെയിൽ ഒരു പരിശോധനാ ലാബ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ പരിശോധനാ ശേഷിയും രോഗനിർണയ ശേഷിയും വർദ്ധിപ്പിക്കാൻ സാധിച്ചു. ഇന്ന് ഇന്ത്യയിലാകെ 1500 ലധികം പരിശോധനാ ലാബുകളുണ്ട്. വെള്ളിയാഴ്ചയോടെ ഒരു മില്യണിലധികം പരിശോധനകൾ നടത്തിക്കഴിഞ്ഞു.’-ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Exit mobile version