ജെഇഇ, നീറ്റ് പരീക്ഷാതിയതികളില്‍ മാറ്റമില്ല, വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജെഇഇ, നീറ്റ് പരീക്ഷാതിയതികളില്‍ മാറ്റമില്ലെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി . ജെ.ഇ.ഇ(മെയിന്‍) പരീക്ഷ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറുവരെ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 13നും നടത്തും.

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പരീക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹരജി നല്‍കിയിരുന്നു. എന്നാല്‍ ഹരജി സുപ്രീം കോടതി തള്ളി. പരീക്ഷകള്‍ നീട്ടിവച്ചുകൊണ്ട് വിദ്യാര്‍ഥികളുടെ ഭാവി അപകടത്തിലാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി അറിയിച്ചു.

കോവിഡ് പടര്‍ന്നുകൊണ്ടിരിക്കുകയാണ്. പരീക്ഷ മാറ്റിവെച്ചാല്‍ കുട്ടികളുടെ ഭാവി അപകടത്തിലാവുമെന്നും കോവിഡിന് ഇടയിലും ജീവിതം മുന്നോട്ട് പോകേണ്ടതുണ്ടെന്നും ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Exit mobile version