ധോണി നിരാശരാക്കിയത് 130 കോടി ഇന്ത്യക്കാരെ: പ്രധാനമന്ത്രി

ധോണി അറിയപ്പെടേണ്ടത് കായികനേട്ടം കൊണ്ടല്ല, നിരാശരാക്കിയത് 130 കോടി ഇന്ത്യക്കാരെ: താരം ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹത്തിനിടെ കത്തയച്ച് പ്രധാനമന്ത്രി

റാഞ്ചി: മഹേന്ദ്ര സിങ് ധോണി രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ അഞ്ചുദിവസത്തിന് ശേഷം അഭിനന്ദന കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ കത്ത് ധോണി തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പോസ്റ്റ് ചെയ്യുകയും നന്ദി അറിയിക്കുകയും ചെയ്തത്. ധോണിയുടെ വിരമിക്കൽ അറിയിച്ചുകൊണ്ടുള്ള വീഡിയോ കണ്ട് 130 കോടി വരുന്ന ഇന്ത്യക്കാർ നിരാശരായെന്ന് മോഡി കത്തിൽ കുറിച്ചു. ധോണി ഒരു പ്രതിഭാസമാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

ധോണിയുടെ ക്രിക്കറ്റിലെ നേട്ടങ്ങളെയും ഇന്ത്യയിലെയും ലോകത്തിലെയും കായികരംഗത്തിനായി ചെയ്ത നല്ല കാര്യങ്ങളെയും പ്രധാനമന്ത്രി പ്രശംസിച്ചു. അതേസമയം, വിരമിക്കലിനുശേഷം ധോണി ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുകയാണെന്ന അഭ്യൂഹങ്ങൾക്കിടെ പുറത്തുവന്ന പ്രധാനമന്ത്രിയുടെ കത്തിനെ സംശയത്തോടെയാണ് ആരാധകർ നോക്കി കാണുന്നത്.

മോഡിയുടെ ട്വീറ്റ് ഇങ്ങനെ: ‘രാജ്യം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റൻമാരിൽ ഒരാളാണ് താങ്കൾ. ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് നയിച്ച ക്യാപ്റ്റൻ. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാൻമാരിൽ ഒരാൾ, ക്യാപ്റ്റൻമാരിൽ ഒരാൾ എന്നിങ്ങനെ മാത്രമല്ല, തീർച്ചയായും ഈ ഗെയിം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്ന നിലയിൽക്കൂടി ചരിത്രം താങ്കളെ അടയാളപ്പെടുത്തും.’

Exit mobile version