ഉത്തര്‍പ്രദേശ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മന്ത്രിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ചേതന്‍ ചൗഹാന്‍ (72)കൊവിഡ് ബാധിച്ച് അന്തരിച്ചു. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് ചേതന്‍ ചൗഹാന്‍ മരിച്ചത്. ജൂലൈയിലാണ് ചേതന്‍ ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് മരിക്കുന്ന ഉത്തര്‍പ്രദേശിലെ രണ്ടാമത്തെ മന്ത്രിയാണ് ചേതന്‍ ചൗഹാന്‍

ഹൃദയ സ്തംഭനമുണ്ടായതാണ് മരണ കാരണം. ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ചതിനാല്‍ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. രക്ത സമ്മര്‍ദ്ദം ഉയര്‍ന്നതും നില വഷളാക്കി. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ഹൃദയ സ്തംഭനം സംഭവിച്ചത്. ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ സൈനിക ക്ഷേമം, ഹോം ഗാര്‍ഡ്‌സ്, പിആര്‍ഡി, സിവില്‍ സെക്യൂരിറ്റി എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് ചൗഹാന്‍.

ചൗഹാന്‍ മുന്‍ ലോക്‌സഭാംഗം കൂടിയാണ്. യുപി മന്ത്രിസഭയില്‍ 1991ലും 1998ലും 2018ലും മന്ത്രിയുമായിരുന്നു. ഇന്ത്യക്കായി 40 ടെസ്റ്റിലും ഏഴ് ഏകദിനത്തിലും കളിച്ചിട്ടുള്ള ചൗഹാന്‍ സുനില്‍ ഗവാസ്‌കറുടെ ഓപ്പണിംഗ് പങ്കാളിയായിരുന്നു. രാജ്യം അര്‍ജ്ജുന പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്.

Exit mobile version