കൊവിഡ് റിപ്പോർട്ട് രാജ്യത്തെ അറിയിച്ചിരുന്ന ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന് കൊവിഡ്

ന്യൂഡൽഹി: പതിവ് വാർത്താസമ്മേളനം നടത്തി രാജ്യത്തെ കൊവിഡ് വ്യാപനത്തെ കുറിച്ചും ദൈനംദിന റിപ്പോർട്ടുകളും പലപ്പോഴും അറിയിച്ചിരുന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാളിന് കൊവിഡ്. അദ്ദേഹം തന്നെയാണ് ട്വീറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

താനുമായി സമ്പർക്കം പുലർത്തിയവരെല്ലാം മുൻകരുതൽ സ്വീകരിക്കണമെന്നും അഗർവാൾ ആവശ്യപ്പെട്ടു. കോൺടാക്ട് കണ്ടെത്താൻ ആരോഗ്യപ്രവർത്തകർ ശ്രമം തുടങ്ങിയെന്നും മാനദണ്ഡപ്രകാരം ഇപ്പോൾ ഹോം ഐസൊലേഷനിലാണെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ കൊവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ രോഗമുക്തനായിരുന്നു. രോഗം ഭേദമായെങ്കിലും കുറച്ച് ദിവസം അദ്ദേഹം വീട്ടിൽ ഐസൊലേഷനിലായിരിക്കും.

Exit mobile version