ഒരു വിദ്യാർത്ഥിയുടേയും പഠനം മുടങ്ങരുത്; പഞ്ചാബിൽ ഒന്നര ലക്ഷം സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്യും; പദ്ധതിക്ക് തുടക്കം

അമൃത്സർ: കൊവിഡ് കാലത്ത് വിദ്യാഭ്യാസം ഓൺലൈൻ വഴിയായതോടെ സ്മാർട്ട്‌ഫോണില്ലാതെ പഠനം മുടങ്ങുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി പഞ്ചാബ് സർക്കാർ. പഞ്ചാബിൽ ഒന്നര ലക്ഷം വിദ്യാർത്ഥികൾക്ക് സൗജന്യമായി സ്മാർട്ട് ഫോൺ നൽകുന്ന പദ്ധതിയ്ക്ക് സർക്കാർ ബുധനാഴ്ച തുടക്കമിട്ടു. സംസ്ഥാനത്ത് ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ കഷ്ടത്തിലായ നിർധന വിദ്യാർത്ഥികൾക്കായാണ് ഈ പദ്ധതി.

ഈ കൊറോണ കാലത്ത് വിദ്യാർത്ഥികൾ ഓൺലൈനിൽ ക്ലാസുകൾ കേൾക്കുന്നതിനായി വലിയ പ്രയാസം നേരിടുന്നുണ്ട്. സർക്കാർ വിതരണം ചെയ്യുന്ന സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസുകൾ മനസിലാക്കുന്നതിനോടൊപ്പം വെബിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിക്കാനും കഴിയുമെന്ന് മുഖ്യമന്ത്രി അമരീന്ദർ സിങ് പറഞ്ഞു.

1.78 ലക്ഷം പേർക്കാണ് ഫോണുകൾ നൽകുന്നത്. സംസ്ഥാനത്തെ 26 വ്യത്യസ്ത സ്ഥലങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽവെച്ചാണ് ഫോൺ വിതരണം ആരംഭിക്കുന്നത്. എല്ലാ നഗരങ്ങളിൽ നിന്നും 15 വിദ്യാർത്ഥികളെ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.

Exit mobile version