അമിത് ഷായുടെ കൊവിഡ് ഫലം നെഗറ്റീവായി; അറിയിച്ച് ബിജെപി നേതാവ്

amit shah

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായതായി റിപ്പോർട്ടുകൾ. ഡൽഹി ബിജെപി അധ്യക്ഷനായിരുന്ന എംപി മനോജ് തിവാരിയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കൊവിഡ് ബാധയെ തുടർന്ന് ഒരാഴ്ചയോളമായി ചികിത്സയിലാണ് അമിത് ഷാ. ഹരിയാണ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലാണ് അദ്ദേഹം ചികിത്സ തേടിയത്.

ഓഗസ്റ്റ് രണ്ടിനാണ് അമിത് ഷായ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രോഗബാധിതനായ വിവരം ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് പുറംലോകത്തെ അറിയിച്ചിരുന്നതും.

Exit mobile version