ആന്ധ്രാപ്രദേശിലെ കൊവിഡ് കെയര്‍ സെന്ററിലുണ്ടായ തീപിടുത്തം; മരണം പത്തായി, മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി ഉയര്‍ന്നു. കൊവിഡ് ആശുപത്രിയായി ഉപയോഗിച്ച വിജയവാഡയിലെ ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്. ഏഴ് പേര്‍ ഗുരുതരമായി പൊള്ളലേറ്റും പുക നിറഞ്ഞ മുറിയില്‍ കുടുങ്ങി ശ്വാസം കിട്ടാതെയുമാണ് മരിച്ചത്. ബാക്കിയുള്ളവര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ പ്രധാനമന്ത്രി അതീവ ദുഖം രേഖപ്പെടുത്തി. സംസ്ഥാനത്തിന് എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. അതേസമയം അപകടകാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

Exit mobile version