ഹിന്ദി സീരിയല്‍ താരം സമീര്‍ ശര്‍മ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: പ്രശസ്ത ഹിന്ദി സീരിയല്‍ താരമായ സമീര്‍ ശര്‍മ്മയെ(44) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം മുംബൈ മലാഡിലെ സമീറിന്റെ അപ്പാര്‍ട്ട്‌മെന്റിലാണ് കണ്ടെത്തിയത്. അപ്പാര്‍ട്ട്‌മെന്റിന്റെ സീലിംഗില്‍ തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം.

ഈ അടുത്താണ് സമീര്‍ ഈ അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തത്. അപ്പാര്‍ട്ട്‌മെന്റിലെ കാവല്‍ക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. ഇവരാണ് പോലീസിനെ വിവരം അറിയിച്ചത്. നടന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നാണ് മുംബൈ പോലീസ് അറിയിച്ചത്.

നിലവില്‍ സമീര്‍ യെ റിഷ്ദ ഹെ പ്യാര്‍ കാ എന്ന പരമ്പരയില്‍ അഭിനയിച്ചുവരുകയായിരുന്നു. കഹാനി ഖര്‍ ഖര്‍ കീ, ക്യൂ കീ സ്ലാസ് ബീ, കബി ബഹു ദീ എന്നിവയാണ് താരത്തിന്റെ ശ്രദ്ധേയമായ സീരിയലുകള്‍.

Exit mobile version