ശബരിമല തീര്‍ത്ഥാടനത്തിനായി വ്രതം അനുഷ്ടിച്ച വിദ്യാര്‍ത്ഥിയെ പ്രധാന അധ്യാപകന്‍ മര്‍ദ്ദിച്ചു; മര്‍ദ്ദനം ചെരുപ്പ് ധരിക്കാത്തതിന്റെ പേരില്‍

ചെരുപ്പ് ധരിക്കാതെ സ്‌കൂളില്‍ പ്രവേശിക്കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു

രാമേശ്വരം: ശബരിമലയില്‍ പോകാനായി മാലയിട്ട വിദ്യാര്‍ത്ഥിയെ പ്രധാനാധ്യാപകന്‍ മര്‍ദ്ദിച്ചതായി പരാതി. മര്‍ദ്ദനം വിദ്യാര്‍ത്ഥി ചെരുപ്പ് ധരിക്കാത്തതിന്റെ പേരില്‍. രാമേശ്വരത്തെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ആധ്യാപകന്‍ മര്‍ദ്ദിച്ചത്.

വിദ്യാര്‍ത്ഥിയെ മര്‍ദിച്ചതില്‍ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥിയുടെ പിതാവ് അധ്യാപകനെതിരെ വിദ്യാഭ്യാവകുപ്പിന് പരാതി നല്‍കി. അതേസമയം പ്രതിഷേധക്കാര്‍ക്കെതിരെ നടപടിവേണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ചെരുപ്പ് ധരിക്കാതെ സ്‌കൂളില്‍ പ്രവേശിക്കാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു.

Exit mobile version