വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിന് ഇന്ന് തുടക്കം; കേരളത്തിലേക്ക് ഇത്തവണ 219 വിമാനങ്ങള്‍ സര്‍വീസ് നടത്തും

ന്യൂഡല്‍ഹി: വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തിന് ഇന്ന് തുടക്കം. ഇത്തവണ 22 രാജ്യങ്ങളില്‍ നിന്നായി 835 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. യുഎഇയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഉള്ളത്. ഇത്തവണ യുഎഇയില്‍ നിന്ന് 341 സര്‍വീസുകളാണ് ഉള്ളത്.

വന്ദേ ഭാരത് മിഷന്റെ നാലാം ഘട്ടത്തില്‍ കേരളത്തിലേക്ക് 219 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സര്‍വീസുള്ളതും ഈ ഘട്ടത്തിലാണ്. കഴിഞ്ഞ ഘട്ടത്തില്‍ 168 വിമാനങ്ങളാണ് ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ കണക്ക് പ്രകാരം വന്ദേ ഭാരത് മിഷന്റെ ഭാഗമായി ഇതുവരെ 2.50 ലക്ഷം ഇന്ത്യാക്കാരെ രാജ്യത്തേക്ക് തിരിച്ചെത്തിച്ചു.

അതേസമയം രാജ്യത്ത് ഇന്ന് അണ്‍ലോക്ക് മൂന്നാം ഘട്ടത്തിനും തുടക്കമാകും. ഇന്ന് മുതല്‍ രാത്രി കര്‍ഫ്യു ഉണ്ടായിരിക്കില്ല. ഓഗസ്റ്റ് അഞ്ച് മുതല്‍ ജിംനേഷ്യം, യോഗ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് തുറന്ന് പ്രവനര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മെട്രോ, സ്റ്റേഡിയങ്ങള്‍, തിയേറ്റര്‍, ബാര്‍, ഓഡിറ്റോറിയം, നീന്തല്‍ക്കുളം, പാര്‍ക്ക്, സമ്മേളന ഹാള്‍ തുടങ്ങിയവ അടഞ്ഞുതന്നെ കിടക്കും. നിയന്ത്രിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

Exit mobile version