കൊവിഡ് കാലത്ത് വരുമാനമുണ്ടാക്കാൻ അപ്പാർട്ട്‌മെന്റിൽ ചൂതാട്ടം; യുവതാരം ശ്യാം അറസ്റ്റിൽ; പ്രമുഖ സിനിമാതാരങ്ങളും ചൂതാട്ടത്തിന് എത്തിയിരുന്നെന്ന് പോലീസ്

ചെന്നൈ: സ്വന്തം അപ്പാർട്ട്‌മെന്റിൽ ചൂതാട്ടം നടത്തിയതിന് തമിഴ് സിനിമയിലെ പ്രമുഖ യുവനടൻ ശ്യാം ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു. നുങ്കംബാക്കം മേഖലയിലെ നടന്റെ ഉടമസ്ഥതയിലുള്ള അപ്പാർട്ട്‌മെന്റിലാണു ചൂതാട്ടം നടത്തിയത്. ചൂതാട്ടത്തിന്റെ ടോക്കണുകൾ ഇവിടെ നിന്നും കണ്ടെടുത്തെന്ന് പോലീസ് പറഞ്ഞു.

ലോക്ക്ഡൗൺ കാലത്ത് തമിഴ് സിനിമയിലെ മറ്റു പല പ്രമുഖ നടന്മാരും രാത്രി വൈകി ഇവിടെയെത്തി ചൂതാട്ടം നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മറ്റ് ഏതെങ്കിലും നടന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നു വ്യക്തമല്ല. ചൂതാട്ടത്തിൽ വൻതുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ശ്യാമിന്റെ ചൂതാട്ട കന്ദ്രത്തെക്കുറിച്ചുള്ള വിവരം നൽകിയതെന്നാണു വിവരം.

കഴിഞ്ഞ ദിവസം ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായതിനെ തുടർന്നു വിദ്യാർത്ഥി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ചൂതാട്ടകേന്ദ്രം റെയ്ഡ് ചെയ്ത് 12 പേരെ അറസ്റ്റ് ചെയതത്. 20,000 രൂപ നഷ്ടപ്പെട്ടതിനെ തുടർന്നായിരുന്നു ആത്മഹത്യ.

Exit mobile version