പടര്‍ന്ന് പിടിച്ച് കൊവിഡ്, പരിശോധനകള്‍ വിപുലമാക്കുവാന്‍ മൂന്ന് ഐസിഎംആര്‍ ലാബുകളും; ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 പടര്‍ന്ന് പിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിശോധനകള്‍ വിപുലമാക്കുവാന്‍ മൂന്ന് ഐസിഎംആര്‍ ലാബുകള്‍ സജ്ജമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ലാബുകള്‍ ഉദ്ഘാടനം ചെയ്തത്.

മൂന്ന് ഐസിഎംആര്‍ ലാബുകളുടെ ഉദ്ഘാടനമാണ് പ്രധാനമന്ത്രി നിര്‍വഹിച്ചത്. മുംബൈ, കൊല്‍ക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പുതുതായി ലാബുകള്‍ ആരംഭിച്ചത്. ഇവ കൂടി പ്രവര്‍ത്തനസജ്ജമായതോടെ പരിശോധനകള്‍ കൂട്ടാനാകുമെന്ന് ലാബുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Exit mobile version