മുസ്ലിങ്ങളെ പള്ളികളില്‍ പോയി നിസ്‌കരിക്കാന്‍ അനുവദിക്കണം; കൊറോണ വൈറസ് അവസാനിക്കണേ എന്ന് പ്രാര്‍ഥിച്ചാല്‍, ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കും; വിചിത്രാഹ്വാനവുമായി സമാജ്‌വാദി പാര്‍ട്ടി എംപി

ലഖ്‌നൗ: മുസ്ലിങ്ങളെ പള്ളികളില്‍ പോയി നിസ്‌കരിക്കാന്‍ അനുവദിച്ചാല്‍ കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്ന് വിചിത്രവാദവുമായി സമാജ്‌വാദി പാര്‍ട്ടി എംപി.
ഉത്തര്‍പ്രദേശിലെ സംബാല്‍ മണ്ഡലത്തിലെ എംപിയായ ഷഫിഖര്‍ റഹ്മാനാണ് വിചിത്രവാദവുമായി രംഗത്തെത്തിയത്.

‘ഈദിന് പള്ളികള്‍ തുറന്നാല്‍ മാത്രമേ ദിവസത്തില്‍ രണ്ടുതവണ നിസ്‌കരിക്കാന്‍ കഴിയുകയുള്ളൂ. പള്ളികളിലെത്തി നമ്മള്‍ മാപ്പപേക്ഷിച്ച്, കൊറോണ വൈറസ് അവസാനിക്കണേ എന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍, ദൈവം നമ്മുടെ പ്രാര്‍ത്ഥന കേള്‍ക്കുകയും സാഹചര്യം മെച്ചപ്പെടുകയും ചെയ്യും’ – അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരം ബക്രീദിനോട് അനുബന്ധിച്ച് മാര്‍ക്കറ്റുകള്‍ തുറക്കണമെന്നും ആവശ്യപ്പെട്ടു.

റഹ്മാന്‍ മാത്രമല്ല കൊറോണ വൈറസ് പ്രതിസന്ധിയെ മറികടക്കാന്‍ വിചിത്രമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെസ്റ്റ് ബംഗാള്‍ ബിജെപി പ്രസിഡന്റും ലോക്‌സഭ എംപിയുമായ ദിലിപ് ഘോഷ് വൈറസിന് എതിരെ പോരാടാന്‍ പശുമൂത്രം കുടിക്കുന്നത് നല്ലതാണെന്ന് പറഞ്ഞിരുന്നു.

റമ്മും പകുതി വേവിച്ച മുട്ടയും കഴിക്കുന്നത് കോവിഡിനെ പ്രതിരോധിക്കാന്‍ നല്ലതാണെന്ന് മംഗളൂരുവിലെ ഉള്ളാല്‍ സിറ്റിയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രവിചന്ദ്ര ഗട്ടി പറഞ്ഞിരുന്നു.

അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണം ആരംഭിക്കുന്നതോടെ രാജ്യത്ത് കോവിഡ് വ്യാപനത്തിന് അവസാനമാകുമെന്നാണ് ബിജെപി നേതാവും മധ്യപ്രദേശ് നിയമസഭാ പ്രോട്ടെം സ്പീക്കറുമായ രാമേശ്വര്‍ ശര്‍മയുടെ വാദം.

Exit mobile version