മുംബൈയില്‍ വന്‍ തീപിടുത്തം; കിലോമീറ്ററോളം വനപ്രദേശം കത്തിയമര്‍ന്നു

തീ പടര്‍ന്ന സാഹചര്യത്തില്‍ വനത്തിനോട് ചേര്‍ന്നുള്ള ഹൗസിംഗ് സൊസെറ്റികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്

മുംബൈ: മുംബൈയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ഗോരേഗാവില്‍ വന്‍ തീപിടുത്തമുണ്ടായി. ഐടി പാര്‍ക്കിന് സമീപത്തുള്ള നഗരത്തോട് ചേര്‍ന്നുള്ള ആരെയ് വനത്തിലാണ് തീ പടര്‍ന്നത്. നാല് കിലോമീറ്ററോളം തീ പടര്‍ന്നതായിട്ടാണ് വിവരം.

രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്നുള്ള പ്രദേശത്താണ് തീ പടര്‍ന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് 6.21 ഓടെയാണ് തീ പടര്‍ന്നു പിടിച്ചത്. തീ പടര്‍ന്ന സാഹചര്യത്തില്‍ വനത്തിനോട് ചേര്‍ന്നുള്ള ഹൗസിംഗ് സൊസെറ്റികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുംബൈയിലെ പ്രധാനപ്പെട്ട റെസിഡന്‍ഷ്യല്‍ പ്രദേശമാണിത്. തീ പടരാതെയിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി അഗ്‌നിശമന സേന അറിയിച്ചു. ആളപായം ഉണ്ടായിട്ടില്ല. ഉണങ്ങിയ മരങ്ങളില്‍ തീ പിടിച്ചതാണ് തീ ഇത്രയും പടരാന്‍ കാരണം. വനത്തിന്റെ ഭൂരിഭാഗവും കത്തിയമര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version