സംസാരിക്കാൻ സമ്മതിക്കാതെ അർണബ്; ചാനൽ ചർച്ചയ്ക്കിടെ ‘കൂളായി’ ഉച്ചഭക്ഷണം കഴിച്ച് നടി കസ്തൂരി; ഏറ്റെടുത്ത് സോഷ്യൽമീഡിയ

ന്യൂഡൽഹി: ലൈവ് ചാനൽ ചർച്ചയ്ക്കിടെ കൊടുമ്പിരി കൊണ്ട ബഹളം നടക്കുമ്പോൾ അതൊന്നും കൂസാതെ കൂളായി ഉച്ചഭക്ഷണം കഴിച്ച് നടി കസ്തൂരി ശങ്കർ. റിപ്പബ്ലിക് ടിവിയിലെ അർണബ് ഗോസ്വാമി അവതരിപ്പിക്കുന്ന ലൈവ് ചർച്ചയ്ക്കിടെയാണ് രസകരമായ സംഭവങ്ങൾ അരങ്ങേറിയത്. രണ്ടുദിവസം മുമ്പ് നടന്ന ചർച്ചയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്.

അർണാബ് തൊണ്ടപൊട്ടിച്ച് അലറി വിളിക്കുമ്പോൾ അതൊന്നും കാര്യമാക്കാതെ കസ്തൂരി ഭക്ഷണം കഴിക്കാൻ കാണിച്ച ആത്മവിശ്വാസത്തെയാണ് സോഷ്യൽമീഡിയ അഭിനന്ദിക്കുന്നത്. നിരവധി ആളുകൾ അഭിനന്ദനങ്ങളുമായി എത്തിയതോടെ കസ്തൂരിയും വിഷയത്തിൽ പ്രതികരിച്ചു.

ചർച്ചയിൽ തനിക്ക് സംസാരിക്കാൻ അവസരം തരാത്തതിനാലാണ് ഭക്ഷണം കഴിച്ചതെന്ന് കസ്തൂരി വിശദീകരിക്കുന്നു. 60 മിനിറ്റോളം ഞാൻ അർണബിന്റെ ഹൈപ്പർമോഡ് കണ്ട്‌കൊണ്ടിരിക്കുകയായിരുന്നു. എന്തായാലും അദ്ദേഹം എന്നെ സംസാരിക്കാൻ അനുവദിക്കില്ലായിരുന്നു. അതോടെ ഉച്ചഭക്ഷണം കഴിക്കാമെന്ന് കരുതി. പക്ഷേ സ്‌കൈപ് ഓഫ് ചെയ്യാൻ മറന്നുപോയി. ഈ കുഴപ്പത്തിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ആരെയും കുറ്റപ്പെടുത്താനോ ധിക്കരിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ട്വിറ്ററിലൂടെ കസ്തൂരി പ്രതികരിച്ചു.

Exit mobile version