തിരുപ്പതി ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു

തിരുപ്പതി: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ മുന്‍ മുഖ്യ പൂജാരി കൊവിഡ് ബാധിച്ച് മരിച്ചു. പൂജാരിയായിരുന്ന ശ്രീനിവാസ മൂര്‍ത്തി ദീക്ഷിതിലു (73)വാണ് മരിച്ചത്.
തിരുപ്പതി കൊവിഡ് ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. മൂന്നു പതിറ്റാണ്ടുകാലം തിരുപ്പതിയില്‍ പൂജാരിയായിരുന്നു ദീക്ഷിതിലു. മുഖ്യ പൂജാരിയായും ഏറെക്കാലം പ്രവര്‍ത്തിച്ചു.

ലോക്ക്ഡൗണിന് ശേഷം ജൂണ്‍ പതിനൊന്നിനാണ് ക്ഷേത്രം വീണ്ടും തുറന്നത്.
ക്ഷേത്രത്തിലെ പുരോഹിതരും ജീവനക്കാരും ഉള്‍പ്പടെ 140 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ദര്‍ശനത്തിനായി ആയിരക്കണക്കിന് ഭക്തര്‍ എത്തുന്ന സാഹചര്യത്തില്‍ ക്ഷേത്രത്തില്‍ ദര്‍ശനം അനുവദിക്കുന്നത് വ്യാപനത്തിന് ഇടയാക്കുമെന്ന് പുരോഹിതര്‍ ഉള്‍പ്പെടെയുള്ളവര്‍ ആശങ്ക ഉയര്‍ത്തിയിരുന്നു.

Exit mobile version