പ്രതീക്ഷയോടെ ഇന്ത്യ, ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങി

ചണ്ഡീഗഢ്: രാജ്യത്താകമാനം കോവിഡ് വ്യാപിക്കുകയാണ്. ദിനംപ്രതി ആയിരക്കണക്കിനാളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഒരു പ്രതിരോധ മരുന്ന് ഇല്ലാത്തതാണ് വൈറസ് ഇത്രത്തോളം പടര്‍ന്നുപിടിക്കാനും മനുഷ്യജീവനുകള്‍ കവര്‍ന്നെടുക്കാനും കാരണമായത്.

മിക്കരാജ്യങ്ങളും വാക്‌സിനുവേണ്ടി പരീക്ഷണ ലാബുകളിലാണ്. ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ അധികം വൈകാതെ പുറത്തിറക്കുമെന്നാണ് വാര്‍ത്തകള്‍. ഭാരത് ബയോടെക്കിന്റെ ആന്റി-കോവിഡ്-19 വാക്‌സിന്‍ (കോവാക്‌സിന്‍) മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിയതായി ഹരിയാണ ആരോഗ്യമന്ത്രി അനില്‍ വിജ് അറിയിച്ചു.

ടിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റോഹ്തക്കിലെ പോസ്റ്റ്ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വെള്ളിയാഴ്ചയാണ് പരീക്ഷണം ആരംഭിച്ചത്. കോവാക്‌സിന്‍ പരീക്ഷണങ്ങള്‍ ആരംഭിക്കാന്‍ ഭാരത് ബയോടെകിന് ഡ്രഗ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ട്.

രാജ്യത്ത് വിവിധ ഘട്ടങ്ങളിലായി ഏഴിലധികം കൊറോണ വിരുദ്ധ വാക്‌സിനുകള്‍ നിര്‍മിച്ചിരുന്നു ഇതില്‍ രണ്ടെണ്ണത്തിന് മാത്രമാണ് മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അംഗീകാരം നല്‍കിയത്. സൈഡസാണ് അംഗീകാരം ലഭിച്ച മറ്റൊരു കമ്പനി. ഓറെ പ്രതീക്ഷയോടെയാണ് ലോകം ഇന്ത്യയുടെ വാക്‌സിന്‍ പരീക്ഷണം നോക്കിക്കാണുന്നത്.

Exit mobile version